ശ്രീനഗര്‍ : കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കശ്മീര്‍ സന്ദര്‍ശിച്ചു. മേഖലയിലെ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തിയ കരസേനാ മേധാവി, അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.
താഴ്വരയിലെത്തിയ കരസേനാ മേധാവിയെ നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ ഡി അമ്പു, ചിനാര്‍ കോര്‍പ്സ് കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ ജെ എസ് സന്ധു എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.