ചെന്നൈ:ഡിഎംകെ നേതാവും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ കരുണാനിധിയുടെ നില ഗുരുതരമായി തുടരുകയാണ്.അതേസമയം കാവേരി ആശുപത്രിക്കുമുമ്പില്‍ തടിച്ചുകൂടിയ ഡിഎംകെ പ്രവര്‍ത്തകരെ ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി.ഒടുവില്‍ പോലീസ് ലാത്തിവീശിയാണ് പ്രവര്‍ത്തകരെ നിയന്ത്രിച്ചത്.ഇപ്പോഴും ആശുപത്രിക്കുമുമ്പില്‍ പ്രവര്‍ത്തകരുടെ തിരക്കാണ്.
കരുണാനിധിയുടെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ചെന്നൈ നഗരത്തിലും പരിസരങ്ങളിലും കനത്ത സുരക്ഷയൊരുക്കിയിരിക്കുകയാണ്.മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി സേലത്തെ പരിപാടി റദ്ദാക്കി ആശുപത്രിയിലേക്ക് തിരിച്ചിട്ടുണ്ട്.കുടുംബാംഗങ്ങളെല്ലാം ആശുപത്രിയിലുണ്ട്. പ്രതീക്ഷയ്ക്ക് വകയുണ്ടെന്നും അഭ്യൂഹങ്ങളില്‍ ആശങ്കപ്പെടരുതെന്നും ഡിഎംകെ നേതാവ് എ രാജ അറിയിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയില്ല.
അതേസമയം തമിഴ്നാട്ടിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കെഎസ്ആര്‍ടിസി ബസ്സുകള്‍ തിരികെ വിളിച്ചു.പൊള്ളാച്ചി,കോയമ്പത്തൂര്‍ ഇന്റര്‍സ്റ്റേറ്റ് ബസ്സുകള്‍ ആളെ ഇറക്കി തിരികെ പാലക്കാടെത്തണമെന്നാണ് ഡിപ്പൊ എഞ്ചിനീയറുടെ അറിയിപ്പ്.