ചെന്നൈ:അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ പ്രമുഖര്‍ നാളെയെത്തും.പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാവിലെ ചെന്നൈയിലെത്തും.കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും കരുണാനിധിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തും.
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഗോപാലപുരത്തെ വസതിയിലെത്തി.കാവേരി ആശുപത്രിയില്‍നിന്ന് കരുണാനിധിയുടെ മൃതദേഹം ഗോപാലപുരത്തെ വീട്ടിലെത്തിച്ചു.4 മണിവരെ വസതിയില്‍ പൊതുദര്‍ശനത്തിനുവെക്കുന്ന മൃതദേഹം പിന്നീട് രാജാജി ഹാളിലേക്കു മാറ്റും.
പ്രവര്‍ത്തകരുടെ വൈകാരികപ്രകടനങ്ങള്‍ അതിരുവിടാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുരക്ഷയ്ക്കായി പോലീസുകാരെ വിന്യസിച്ചിട്ടുമുണ്ട്.കര്‍ണാടകത്തിന്റെയും കേരളത്തിന്റെയും ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ തമിഴ്നാട്ടില്‍ ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചു.
സംസ്ഥാനത്തെ മദ്യഷോപ്പുകള്‍ പൂട്ടി.തമിഴ്നാട്ടിലെ എല്ലാ തീയേറ്ററുകളും ഇന്ന് രാത്രിയും നാളെയും അടച്ചിടും.സംസ്‌കാരം കഴിയുന്നതുവരെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുമെന്ന് തമിഴ്നാട് ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി വൃത്തങ്ങള്‍ വ്യക്തമാക്കി.