ബംഗളൂരു: കര്‍ണ്ണാടകത്തില്‍ വിശ്വാസവോട്ടെടുപ്പ് ബുധനാഴ്‌ത്തേക്ക് മാറ്റണമെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി സ്പീക്കറോടാശ്യപ്പെട്ടു.എന്നാല്‍ വോട്ടെടുപ്പ് മാറ്റാനാകില്ലെന്ന് സ്പീക്കര്‍ അറിയിച്ചു. ബിജെപി എംഎല്‍എമാരും സ്പീക്കറെ കണ്ട് വോട്ടെടുപ്പ് ഇന്നു തന്നെ നടത്തണമെന്നാവശ്യപ്പെട്ടു. അതേസമയം വിമത എംഎല്‍എമാര്‍ക്ക് വിപ്പ് ബാധകമെന്ന് സ്പീക്കര്‍ അറിയിച്ചു. നാളെ 11 മണിക്ക് ഹാജരാകണമെന്ന് വിമതര്‍ക്ക് നിര്‍ദേശം നല്‍കി.വിശ്വാസവോട്ടെടുപ്പ് നീട്ടി തന്നെ ബലിയാടാക്കരുതെന്നും ഇന്നു തന്നെ ചര്‍ച്ച പൂര്‍ത്തിയാക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.
വിശ്വാസവോട്ടെടുപ്പ് ഇന്നു തന്നെ വേണമെന്ന എംഎല്‍മാരുടെ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചില്ല. കര്‍ണ്ണാടകയിലെ രണ്ടു സ്വതന്ത്ര എംഎല്‍എമാരാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി നാളെ പരിഗണിക്കാമെന്നാണ് കോടതി പറഞ്ഞത്. വോട്ടെടുപ്പ് നടത്താന്‍ സ്പീക്കര്‍ക്കു നിര്‍ദേശം നല്‍കാനാവില്ലെന്നു കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു.