ബംഗലൂരു:കര്‍ണ്ണാടകത്തില്‍ ഇന്ന് വോട്ടെടുപ്പ് നടത്തണമെന്ന ഗവര്‍ണ്ണറുടെ നിര്‍ദ്ദേശം തള്ളി സഖ്യ സര്‍ക്കാര്‍. വിശ്വാസപ്രമേയത്തില്‍ ചര്‍ച്ച തുടരാനാണ് തീരുമാനമെന്ന് സ്പീക്കര്‍ അറിയിച്ചു. തുടര്‍ന്ന് ചര്‍ച്ച തുടങ്ങി.ഇന്ന് ചര്‍ച്ച മാത്രമെ നടക്കുകയുള്ളുവെന്നാണറിയുന്നത്. പക്ഷം പിടിക്കാതെ തീരുമാനമെടുക്കാന്‍ കരുത്തുണ്ടെന്നും ആരോപണങ്ങള്‍ കാര്യമാക്കുന്നില്ലെന്നും സ്പീക്കര്‍ പറഞ്ഞു.വിശ്വാസവോട്ടെടുപ്പ് പരമാവധി നീട്ടിക്കൊണ്ടുപോവാനാണ് കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന്റെ തീരുമാനം.
അതേസമയം ഗവര്‍ണര്‍ ചട്ടങ്ങള്‍ ലംഘിച്ചെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു.ഗവര്‍ണര്‍ക്ക് സഭയ്ക്ക് നിര്‍ദേശങ്ങള്‍ നല്‍കാന്‍ അധികാരമില്ല.ഗവര്‍ണര്‍ ബിജെപിയുടെ ഏജന്റായാണ് പ്രവര്‍ത്തിക്കുന്നത്.ഗവര്‍ണര്‍ നടത്തുന്നത് സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള ഗൂഡനീക്കമെന്നും വേണുഗോപാല്‍ പറഞ്ഞു.