ബംഗളൂരു:കര്‍ണാടകയില്‍ ബിജെപി ക്യാമ്പിലേക്ക് പോയ വിമത കോണ്‍ഗ്രസസ് എംഎല്‍എമാര്‍ക്ക് സുപ്രീംകോടതിയില്‍ തിരിച്ചടി.സ്പീക്കര്‍ എങ്ങനെ തീരുമാനമെടുക്കണമെന്ന് നിര്‍ദേശിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.എംഎല്‍എമാരുടെ രാജിക്കാര്യത്തിലും അയോഗ്യതയിലും സ്പീക്കറുടെ തീരുമാനത്തില്‍ ഇടപെടില്ലെന്നും സുപ്രീംകോടതി പറഞ്ഞു.സ്പീക്കര്‍ രാജി സ്വീകരിക്കാത്തതിനെത്തുടര്‍ന്ന് 15 വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിലപാടറിയിച്ചത്.
രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സ്പീക്കര്‍ മനപൂര്‍വം വൈകുകയാണെന്നും ഒരു പ്രത്യേകഗ്രൂപ്പില്‍ തുടരാന്‍ നിര്‍ബന്ധിക്കുകയാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. പ്രത്യേക ഗ്രൂപ്പില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വിമതര്‍ക്കായി ഹാജരായ അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി പറഞ്ഞു.