ബംഗളൂരു:കര്‍ണ്ണാടകയില്‍ ചാമരാജ് നഗറിലെ മാരമ്മ ക്ഷേത്രത്തില്‍ 15 പേര്‍ മരിക്കാനിടയായ ഭക്ഷ്യവിഷബാധയ്ക്കു കാരണം പ്രസാദത്തിലുണ്ടായിരുന്ന വിഷമെന്ന് പോലീസ്.താനാണ് പ്രസാദത്തില്‍ വിഷം കലര്‍ത്തിയതെന്ന് ക്ഷേത്രത്തിലെ പൂജാരിയായ ദൊഡ്ഡയ്യ പോലീസിനോട് സമ്മതിച്ചു.
ക്ഷേത്ര ട്രസ്റ്റ് തലവന്‍ ഇമ്മാഡി മഹാദേവ സ്വാമിയുടെ നിര്‍ദേശപ്രകാരമാണ് പ്രസാദത്തില്‍ വിഷം കലര്‍ത്തിയതെന്നും സുള്‍വാഡി സ്വദേശിയായ ദൊഡ്ഡയ്യ പൊലീസിനു മൊഴി നല്‍കി. ക്ഷേത്ര ഭരണസമിതിയിലെ തര്‍ക്കങ്ങളാണ് ഈ ക്രൂരകൃത്യം ചെയ്യാന്‍ പ്രതികളെ പ്രേരിപ്പിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ മാസം 14 നായിരുന്നു നാടിനെ നടുക്കിയ ദാരുണസംഭവം. ഇപ്പോഴും നിരവധി പേര്‍ ആശുപത്രിയില്‍ കഴിയുന്നുണ്ട്.