കര്‍ണാടക:കര്‍ണാടകയില്‍ മന്ത്രിസഭ തകര്‍ക്കാനുള്ള ബിജെപിയുടെ നീക്കങ്ങള്‍ തുടരുമ്പോള്‍ രാഷ്ട്രീയ പ്രതിസന്ധി മൂര്‍ഛിക്കുന്നു.ഇന്ന് പുലര്‍ച്ചെയോടെ കോണ്‍ഗ്രസ് എം.എല്‍.എയായ പ്രതാപ് ഗൗഢ പാട്ടീല്‍ പാര്‍ട്ടി വിട്ട് ബിജെപി ക്യാമ്പിലെത്തിയതോടെ നിലവില്‍ നാല് കോണ്‍ഗ്രസ് എംഎല്‍മാരുടെ പിന്തുണ സര്‍ക്കാരിന് നഷ്ടമായി.ഇവര്‍ ഉടന്‍തന്നെ രാജി വെച്ചേക്കും എന്ന സൂചനയുണ്ട്.ഇന്നലെ രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ ബിജെപി പാളയത്തിലെത്തിയിരുന്നു.എന്നാല്‍ ഇതുവരെ ഒറ്റ ജെഡിഎസ് എംഎല്‍എയെപ്പോലും തങ്ങളുടെ ക്യാമ്പിലെത്തിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല.13 എം.എല്‍.എമാരെയെങ്കിലും രാജി വെപ്പിച്ചാല്‍ മാത്രമേ ബി.ജെ.പിക്ക് കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുകയുള്ളു.
അതേസമയം ബിജെപിയുടെ വാഗ്ദാനങ്ങള്‍ക്ക് മുന്പില് എംഎല്‍എമാര്‍ വീണുപോകാതിരിക്കാനുള്ള ശ്രമങ്ങളാണ് ഭരണപക്ഷ നേതൃത്വം നടത്തുന്നത്. കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാരോട് അടിയന്തരമായി ബംഗ്ലൂരില്‍ എത്തിച്ചേരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.എംഎല്‍എമാരുടെ അടിയന്തര യോഗം ചേരാനാണ് കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന്റെ തീരുമാനം.ആഭ്യന്ത്രര മന്ത്രി എം.ബി പാട്ടീല്‍ ഇവരുമായി കൂടിക്കാഴ്ച നടത്തും.
അതേസമയം കര്‍ണാടകത്തില്‍ രണ്ടോ മൂന്നോ ദിവസത്തിനകം ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മഹാരാഷ്ട്ര മന്ത്രി രാം ഷിന്‍ഡെ പറഞ്ഞു.കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉടന്‍ താഴെ വീഴുമെന്നും ഷിന്‍ഡെ പറഞ്ഞു.ബിജെപിയുടെ 104 എംഎല്‍എമാരെ ഇതിനോടകം ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്.