ഡല്‍ഹി:കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖയസര്‍ക്കാരിന് താല്‍കാലികാശ്വാസം.വിമത എംഎല്‍എമാരുടെ രാജിയിലും ഇവരെ അയോഗ്യരാക്കണമെന്ന ജെഡിഎസ്, കോണ്‍ഗ്രസ് നേതൃത്വങ്ങളുടെ ആവശ്യത്തിലും സ്പീക്കര്‍ ചൊവ്വാഴ്ച വരെ തീരുമാനമെടുക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. സ്പീക്കറുടെയും വിമത എംഎല്‍എമാരുടെയും ഹര്‍ജി സുപ്രീംകോടതി പരിഗണിക്കവെയായിരുന്നു കോടതി തീരുമാനം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.
വിമത എംഎല്‍എമാര്‍ നേരിട്ടെത്തി ഹാജരായി രാജിക്കത്ത് നല്‍കിയിട്ടും തീരുമാനമെടുക്കാത്ത സ്പീക്കര്‍ കെ ആര്‍ രമേശ് കുമാറിനെ സുപ്രീംകോടതി വിമര്‍ശിച്ചു.സ്പീക്കറുടെ അധികാരങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന എല്ലാ ഭരണഘടനപരമായ വിഷയങ്ങളും വിശദമായി കോടതി പരിശോധിക്കും. ഇരുകൂട്ടരുടേയും ഹര്‍ജികള്‍ ഇനി ചൊവ്വാഴ്ചയാകും പരിഗണിക്കുക.അതുവരെ നിലവിലെ സ്ഥിതി തുടരാനാണ് സുപ്രീംകോടതിയുടെ തീരുമാനം.