ബംഗളൂരു:കര്‍ണ്ണാടകത്തില്‍ ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.വൈകിട്ട് ആറുമണിക്കാണ് സത്യപ്രതിജ്ഞ.യദ്യൂരപ്പ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി.തുടര്‍ന്ന് ഗവര്‍ണര്‍ യദിയൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുകയായിരുന്നു. തിങ്കളാഴ്ച യെദ്യൂരപ്പ വിശ്വാസവോട്ട് തേടിയേക്കും.
കുമാരസ്വാമി സര്‍ക്കാര്‍ വീണിട്ട് ദിവസങ്ങളായിട്ടും സര്‍ക്കാര്‍ രൂപീക്കരിക്കാതെ ബിജെപി കരുതലോടെ നീക്കങ്ങള്‍ നടത്തുകയായിരുന്നു. കര്‍ണ്ണാടകത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കണമെന്നാണ് കേന്ദ്ര നേതാക്കളുടെ ആഗ്രഹം.അതുകൊണ്ടുതന്നെയാണ് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ വൈകിയത്.
കോണ്‍ഗ്രസിലേയും ജെഡിഎസിലേയും ചേര്‍ത്ത് 16 എംഎല്‍എമാര്‍ രാജിസമര്‍പ്പിച്ചതോടെയാണ് കര്‍ണ്ണാടകത്തില്‍ മന്ത്രിസഭ പ്രതിസന്ധിയിലായത്.