ന്യൂഡല്‍ഹി:പ്രതീക്ഷിച്ചതുപോലെ കര്‍ഷകര്‍ക്ക് സഹായകമായ പ്രഖ്യാപനങ്ങള്‍ കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ ഇടക്കാല കേന്ദ്ര ബജറ്റില്‍ അവതരിപ്പിച്ചു.കര്‍ഷകര്‍ക്ക് ഇരട്ടി വരുമാനം ഉറപ്പാക്കുമെന്ന് മന്ത്രിപ്രഖ്യാപിച്ചു.യു പി എ സര്‍ക്കാരിന്റെ കിട്ടാക്കടം എന്‍ഡിഎ തിരിച്ചുപിടിച്ചു.കര്‍ഷകരുടെ വരുമാനം ഇരട്ടിയായി. രാജ്യത്ത് ജീവിത നിലവാരം ഉയര്‍ന്നെന്നും പീയൂഷ് ഗോയല്‍ പറഞ്ഞു.
പ്രധാനമന്ത്രി കിസാന്‍ സമ്മാന നിധി എന്ന പദ്ധതി വഴി കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നല്‍കും.12 കോടി കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.കര്‍ഷകര്‍ക്ക് നേരിട്ട് അക്കൗണ്ടില്‍ പണമെത്തിക്കും. 75000 കോടി ഇതിനായി വകയിരുത്തി. 2022ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും. രണ്ട് ഹെക്ടര്‍ വരെ ഭൂമിയുള്ളവര്‍ക്ക് പദ്ധതിയുടെ അനുകൂല്യം ലഭിക്കും.പ്രകൃതി ദുരന്തത്തില്‍ വിള നശിച്ച കര്‍ഷകര്‍ക്ക് രണ്ടുശതമാനം പലിശയിളവ്.കിസാന്‍ ക്രെഡിറ്റ് കാര്‍ഡുളളവര്‍ക്കാണ് പലിശയിളവ് ലഭിക്കുക.കര്‍ഷകര്‍ക്ക് 11.68 ലക്ഷം കോടി രൂപയുടെ വായ്പ നല്‍കും.
അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി മെഗാ പെന്‍ഷന്‍ പദ്ധതിയും പ്രഖ്യാപിച്ചു.പ്രധാന്‍ മന്ത്രി ശ്രമ് യോഗി മന്ദന്‍ എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയിലൂടെ മൂവായിരം രൂപ പെന്‍ഷനാവും തൊഴിലാളികള്‍ക്ക് ലഭിക്കുക.പത്ത് കോടിയോളം അസംഘടിത തൊഴിലാളികള്‍ പദ്ധതിയില്‍ ചേരുന്നതോടെ ലോകത്തെ ഏറ്റവും വലിയ പെന്‍ഷന്‍ പദ്ധതിയായി ഇതുമാറും.
ഇഎസ്‌ഐ പരിധി 21,000 ആയി ഉയര്‍ത്തി കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനവു നടത്തി.ഇതോടെ പ്രതിമാസം 21,000 രൂപ വരെ വരുമാനമുള്ള എല്ലാ തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും തുച്ഛമായ തുക പ്രതിമാസം അടച്ച് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാം.ഗ്രാറ്റുവിറ്റി പരിധിയും ഉയര്‍ത്തി.ഗ്രാറ്റുവിറ്റി പരിധി നിലവിലുള്ള പത്ത് ലക്ഷത്തില്‍ നിന്നും മുപ്പത് ലക്ഷമാക്കിയാണ് ഉയര്‍ത്തിയത്.
മത്സ്യമേഖലയ്ക്കായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക മന്ത്രാലയം ആരംഭിക്കുമെന്ന് പീയുഷ് ഗോയല്‍ അറിയിച്ചു. ക്ഷീരമേഖലയ്ക്കായും പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു.പശു സംരക്ഷണത്തിനായി രാഷ്ടീയ കാമധേനു ആയോഗ് എന്ന പദ്ധതിക്ക് രൂപം നല്‍കി. ഇതിന് വേണ്ടി 750 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത്.പശു സംരക്ഷണത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടില്ലെന്നും പിയൂഷ് ഗോയല്‍ വ്യക്തമാക്കി.
പ്രഖ്യാപനങ്ങള്‍:-
രാജ്യം സാമ്പത്തിക വളര്‍ച്ച കൈവരിച്ചു
പണപ്പെരുപ്പം ഏറ്റവും കുറഞ്ഞ നിരക്കിലെത്തിച്ചു
2022 ഓടെ നവഭാരത നിര്‍മ്മാണം
ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യമാറി
രാജ്യം സുസ്ഥിര വികസന പാതയില്‍
ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായി
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിദേശ നിക്ഷേപം വര്‍ദ്ധിച്ചു
മോദി സര്‍ക്കാര്‍ അഴിമതി വിരുദ്ധ സര്‍ക്കാര്‍
2020 ഓടെ എല്ലാവര്‍ക്കും ഭവനം, ശൗചാലയം
കര്‍ഷകരുടെ വരുമാനം ഇരട്ടിയായി
രാജ്യത്ത് ജീവിത നിലവാരം ഉയര്‍ന്നു
നയപരമായ മരവിപ്പ് ഇല്ലാതായി
സുസ്ഥിരവും അഴിമതി രഹിതവുമായ ഭരണം
ഭീകരവാദ ആക്രമങ്ങള്‍ കുറഞ്ഞു
ജിഡിപിക്ക് 1991 ന് ശേഷമുള്ള ഏറ്റവും വലിയ വളര്‍ച്ച
ദരിദ്രര്‍ക്ക് ധാന്യവിതരണത്തിന് 1,70000 ചെലവായി
യുപിഎ സര്‍ക്കാരിന്റെ കിട്ടാക്കടം എന്‍ഡിഎ സര്‍ക്കാര്‍ തിരിച്ചുപിടിച്ചു
കിട്ടാക്കടം 3 ലക്ഷം കോടി രൂപ തിരച്ചുപിടിച്ചു
നഗര-ഗ്രാമ വ്യത്യാസം കുറച്ചു കൊണ്ടുവരാന്‍ സാധിച്ചു
2018-19 ല്‍ ധനക്കമ്മി 3.4 ശതമാനമാക്കി
2019-20 ല്‍ ധനക്കമ്മി 2.5 ശതമാനമാക്കും
ബാങ്കിങ് രംഗത്ത് സമഗ്ര വികസനം സാധ്യമാക്കി
ബിനാമി ഇടപാടുകള്‍ തടഞ്ഞു
പാവപ്പെട്ടവര്‍ക്കുള്ള ഭവനനിര്‍മ്മാണം അഞ്ചിരട്ടിയാക്കി
2019 മാര്‍ച്ചോടെ എല്ലാ വീടുകളും വൈദ്യുതീകരിക്കും
ചെറുകിട കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി
രണ്ട് ഹെക്ടറില്‍ താഴെ ഭൂമിയുള്ള കര്‍ഷകര്‍ക്ക് വര്‍ഷം ആറായിരം രൂപ
12 കോടി കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം
75000 കോടി രൂപ സര്‍ക്കാരിന് ചെലവ്
മൂന്ന് ഗഡുക്കളായി പണം നല്‍കും