ദില്ലി:ജോധ്പൂരില്‍ നിന്നും പാകിസ്ഥാനിലെ കറാച്ചിയിലേക്കു സര്‍വീസ് നടത്തുന്ന താര് എക്സ്പ്രസ് ഇന്ത്യ റദ്ദാക്കി.ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ താര് എക്സ്പ്രസ് സര്‍വ്വീസ് നടത്തില്ലെന്ന് നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ വ്യക്തമാക്കി. കശ്മീരിന് പ്രത്യേകപദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ജോധ്പൂരിലേക്കുള്ള സര്‍വ്വീസ് പാക്കിസ്ഥാന് റദ്ദാക്കിയിരുന്നു.
പുല്‍വാമ ഭീകരാക്രമണത്തിന് ശേഷവും താര് എക്സ്പ്രസ് ഇന്ത്യ റദ്ദാക്കിയിരുന്നു. പിന്നീട് പ്രശ്നങ്ങള്‍ ഒതുങ്ങിയതോടെ സര്‍വീസ് പുനരാരംഭിക്കുകയായിരുന്നു.
