തിരുവനന്തപുരം:നടന് കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സിബിഐ സംവിധായകന് വിനയന്റെ മൊഴിയെടുത്തു.മണിയുടെ ജീവിതകഥയെ ആസ്പദമാക്കി വിനയന് സംവിധാനം ചെയ്ത’ചാലക്കുടിക്കാരന്‍ ചങ്ങാതി’എന്ന ചിത്രത്തിന്റെ പശ്ചാത്തലത്തിലാണ് മൊഴിയെടുപ്പ്.മണിയുടെ മരണം കൊലപാതകമായാണ് സിനിമയില്‍ ചിത്രീകരിച്ചത്.
സിബിഐയുടെ തിരുവനന്തപുരത്തെ ഓഫീസില്‍ വച്ചാണ് കലാഭവന്‍ മണിയുമായുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ചും മറ്റും സിബിഐ വിനയനോട് ചോദിച്ചത്.വിനയന്റെ ഒട്ടു മിക്ക ചിത്രങ്ങളിലും അഭിനയിച്ച കലാഭവന്‍ മണിയുമായി വലിയ ഹൃദയബന്ധം വിനയനുണ്ടായിരുന്നു.മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോഴും വിനയന് സംശയങ്ങള്‍ ബാക്കിയുണ്ടെന്നാണ് ചിത്രത്തിലൂടെ വെളിവാകുന്നത്.
ഒരു കലാകാരനെന്നനിലയില്‍ തന്റേതായ വ്യാഖ്യാനം മാത്രമാണ് ക്ലൈമാക്സിന് നല്‍കിയതെന്ന് സിബിഐ ഉദ്യോഗസ്ഥരെ അറിയിച്ചതായി തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടത്തിയ മുഖാമുഖം പരിപാടിയില്‍ വിനയന് പറഞ്ഞു.