തിരുവനന്തപുരത്തു സി .ദിവാകരനും എൽ ഡി എഫിനും കാര്യങ്ങൾ അനുകൂലമല്ല.ഇപ്പോഴാകട്ടെ ഇലക്ഷന് കൃത്യം ഒരു ദിവസം മുൻപ് ഡോ.ബെനറ്റ് എബ്രഹാമിനെതിരെ മെഡിക്കൽ കോളേജ് പ്രവേശനത്തട്ടിപ്പിന് കേരളാ പോലീസ് കേസെടുത്തു .തിരുവനന്തപുരം ലോക് സഭാ മണ്ഡലത്തിൽ കഴിഞ്ഞ തവണത്തെ സി പി ഐ സ്ഥാനാർത്ഥിയായിരിന്നു ബെനെറ്റ് എബ്രഹാം.അന്ന് ബെനറ്റിന് സീറ്റ് നൽകിയതുമായി ബന്ധപ്പെട്ടു മൂന്നുകോടി രൂപയുടെ കോഴ ആരോപണം ഉയർന്നിരുന്നു .തെരഞ്ഞെടുപ്പിൽ ബെനറ്റിന്റെ തോൽവിക്ക് ശേഷം സി ദിവാകരനെതിരെ സി പി ഐ സംസ്ഥാന കമ്മറ്റി നടപടിയെടുത്തു തരം താഴ്ത്തി.പിന്നീട് ഇടതു പക്ഷം നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചു മന്ത്രിസഭയുണ്ടാക്കിയപ്പോഴും ഇതേ വിഷയം കാരണം ദിവാകരന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു .പ്രവേശന പരീക്ഷാ കമ്മീഷണർ അലോട്ട് ചെയ്യാത്തവർക്കും അഡ്മിഷൻ തരപ്പെടുത്തിക്കൊടുക്കാം എന്ന് പറഞ്ഞു രണ്ടു കോടിയോളം രൂപ തട്ടിയെടുത്താത്തതിനാണ് കാരക്കോണം സി എസ് ഐ മെഡിക്കൽ കോളേജ് മുൻ ഡയറക്ടറായ ബെനെറ്റ് ,മുൻ കൺട്രോളർ പി തങ്കരാജ്,മുൻ പ്രിൻസിപ്പൽ ഡോ പി മധുസൂദനൻ എന്നിവർക്കെതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.
കഴിഞ്ഞതവണത്തെ സ്ഥാനാർഥി തിരുവന്തപുരത്തെ പ്രമാദമായ തട്ടിപ്പു കേസിൽ അന്വേഷണം നേരിടുന്നത് ഇടതുപക്ഷത്തിന് ദോഷകരമായി ബാധിക്കും എന്ന ആശങ്കയിലാണ് ഇടതുമുന്നണി .പേയ്‌മെന്റ് സീറ്റ് വിഷയത്തിൽ ഉണ്ടായ ചീത്തപ്പേര് ദിവാകരനെ വിടാതെ പിന്തുടരുന്നതാണ് ഇപ്പൊ കാണുന്നത് .