തിരുവനന്തപുരം: മന്ത്രി തോമസ്ചാണ്ടി മാര്‍ത്താണ്ഡം കായലിലും റിസോര്‍ട്ടിലുമടക്കം കയ്യേറ്റവും നിയമലംഘനവും നടത്തിയെന്ന ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ ശ്രമം തുടങ്ങി. കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ തോമസ്ചാണ്ടിയുടെ കമ്പനി റവന്യൂസെക്രട്ടറിക്ക് കത്ത് നല്‍കി. റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിച്ചാല്‍ അത് കോടതി അലക്ഷ്യമാകുമെന്നാണ് കത്ത് പറയുന്നത്.
കളക്ടര്‍ തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് നടപടി എടുത്തത് എന്നാണ് തോമസ് ചാണ്ടിയുടെ കമ്പനിയുടെ കമ്പനിയായ വാട്ടര്‍വേള്‍ഡ് പറയുന്നത്. നാളെ റിപ്പോര്‍ട്ടില്‍ നടപടി നിര്‍ദേശം അടക്കം നാളെ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചേക്കും എന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് തോമസ്ചാണ്ടിയുടെ നീക്കം. മാര്‍ത്താണ്ഡം കായല്‍ വിഷയം കോടതിയിലാണെന്ന വാദവും വാട്ടര്‍വേള്‍ഡ് കത്തില്‍ ഉയര്‍ത്തുന്നുണ്ട്.