വിജയ് നായകനായ ബിഗില്‍ യന്തിരന്റെ കളക്ഷന്‍ റെക്കോര്‍ഡ് മറികടന്നു. 17 ദിവസം കൊണ്ട് 287 കോടിയാണ് ബിഗില്‍ സ്വന്തമാക്കിയത്. യന്തിരന്റെ ആഗോള ഗ്രോസ് കളക്ഷന്‍ 286 കോടിയാണ്. ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഇപ്പോള്‍ ബിഗില്‍. ബാഹുബലി ദ കണ്‍ക്ലൂഷന്‍ (1738 കോടി), 2.0 (616 കോടി), ബാഹുബലി ദ ബിഗിനിംഗ് (566 കോടി), സഹോ (407 കോടി) എന്നിവയാണ് ബിഗിലിന് മുന്നിലുള്ള ചിത്രങ്ങള്‍. ഇന്ത്യയ്ക്ക് പുറത്തുനിന്നും ബിഗില്‍ മികച്ച കളക്ഷനാണ് നേടുന്നത്. ഫ്രാന്‍സില്‍ ഏറ്റവുമധികം കളക്ഷന്‍ നേടുന്ന ദക്ഷിണേന്ത്യന്‍ ചിത്രമെന്ന ക്രെഡിറ്റും ബിഗില്‍ സ്വന്തമാക്കി. 34000 പേരാണ് ഇതിനോടകം ഫ്രാന്‍സില്‍ ബിഗില്‍ കണ്ടത്. സിംഗപ്പൂരില്‍ നിന്ന് ബിഗില്‍ നേടിയത് 13 കോടി രൂപയോളമാണ്. മലേഷ്യയില്‍ ഏറ്റവുമധികം കളക്ഷന്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ചിത്രമെന്ന നേട്ടവും ബിഗില്‍ (22 കോടി) കൈവരിച്ചു. ഫുട്ബാളിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഈ വിജയ് ചിത്രം സംവിധാനം ചെയ്തത് ആറ്റ്‌ലിയാണ്.