സായുധരായ കള്ളൻമാരോട് അടുത്തിടെ പ്ലാസ്റ്റിക് കസേരകളും സ്ലിപ്പറുകളും ഉപയോഗിച്ച് പോരാടിയ തിരുനെൽവേലി ജില്ലയിൽ നിന്നുള്ള പ്രായമായ ദമ്പതികൾക്ക് തമിഴ്നാട് മുഖ്യമന്ത്രി കെ. പളനിസ്വാമി പ്രത്യേക പുരസ്കാരവും സമ്മാനവും നൽകി.
ആക്രമണമുണ്ടായപ്പോൾ ധീരതയോടെ ആയുധധാരികളായ കള്ളൻമാരെ നേരിട്ട പി ഷൺമുഖവേലിനും ഭാര്യ സെന്തമരായ്ക്കും മുഖ്യമന്ത്രി പളനിസ്വാമി രണ്ട് ലക്ഷം രൂപയും സ്വർണ മെഡലും നൽകി ആദരിച്ചു.
അവരുടെ ധീരത സിസിടിവി ക്യാമറയിലൂടെയാണ് ലോകമറിഞ്ഞത്. വിഷ്വൽസിൽ മുഖംമൂടിധരിച്ച അക്രമി ഷൺമുഖവേലിനെ കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിക്കുന്നത് കാണാം. സ്വയം മോചിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ, വീടിനകത്തുണ്ടായിരുന്ന ഭാര്യ സെന്താമര പുറത്തുവന്ന് കവർച്ചക്കാരെ കസേരകൾ എറിഞ്ഞ് ആക്രമിക്കാൻ തുടങ്ങി.അതേസമയം, ഷൺമുഖവേലുവും ചെറുത്തുനിന്നു, അദ്ദേഹവും കവർച്ചക്കാരെ ആക്രമിക്കാൻ തുടങ്ങി. ദമ്പതികൾ ധൈര്യത്തോടെ പൊരുതുന്നത് കണ്ട് രണ്ട് അക്രമികളും ഓടി രക്ഷപ്പെട്ടു. വൃദ്ധദമ്പതിമാരുടെ ചെറുത്തുനിൽപ്പ് വീഡിയോ ഇപ്പോൾ രാജ്യമെങ്ങും വൈറലാണ്.