മലപ്പുറം: ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞ കവളപ്പാറയില്‍ ഇന്ന് നടത്തിയ തെരച്ചിലില്‍ ആറു മൃതദേഹങ്ങള്‍ കണ്ടെടുത്തു.ഇതോടെ പ്രദേശത്ത് മരിച്ചവരുടെ എണ്ണം 46 ആയി.ഇവിടെ 13 പേരെക്കൂടി കണ്ടെത്താനുണ്ട്. ഇന്ന് മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ഹൈദരാബാദില്‍ നിന്നെത്തിച്ച ഭൂഗര്‍ഭ റഡാര്‍ ഉപയോഗിച്ച് നടത്തിയ തിരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. വെള്ളത്തിന്റെ സാന്നിധ്യമുള്ളതുകൊണ്ട് റഡാര്‍ കിരണങ്ങള്‍ക്ക് മണ്ണിനടയിലേയ്ക്ക് പോകാന്‍ കഴിയാത്ത സാഹചര്യമാണെന്ന് ശാസ്ത്രജ്ഞന്‍ ആനന്ദ് കെ.പാണ്ഡെ പറഞ്ഞു.അതേസമയം കവളപ്പാറയില്‍ വീണ്ടും മഴ പെയ്തതോടെ ഉന്നത്തെ തെരച്ചില്‍ നിര്‍ത്തിവെച്ചു.
വയനാട്ടിലെ പുത്തുമലയില്‍നിന്നും ഒരു മൃതദേഹം കണ്ടെത്തി.സൂചിപ്പാറ വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയ നിലയിലാണ് മൃതദേഹം.ഇനി പ്രദേശത്തുനിന്നും ആറുപേരെ കണ്ടെത്താനുണ്ട്.
കഴിഞ്ഞ ആറുദിവസങ്ങളിലും തെരച്ചിലില്‍ ആരെയും കണ്ടെത്താനായിരുന്നില്ല.