ഇസ്ലാമാബാദ്:പാകിസ്ഥാനുമായി നടത്താനിരുന്ന ചര്‍ച്ച ഇന്ത്യ റദ്ദാക്കി.ജമ്മു കശ്മീരില്‍ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ തീവ്രവാദികള്‍ നടത്തുന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ചര്‍ച്ചയില്‍ നിന്നും ഇന്ത്യ പിന്മാറുന്നത്.അടുത്ത ആഴ്ച്ച ന്യൂയോര്‍ക്കില്‍ വച്ചാണ് ഇരുരാജ്യങ്ങളുടേയും വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ച്ച നടത്താന്‍ തീരുമാനിച്ചിരുന്നത്.അധികാരത്തിലെത്തി അധികനാളാവും മുന്‍പ് ഇമ്രാന് ഖാന്റെ തനിസ്വരൂപം പുറത്തു വന്നെന്നും ഇന്ത്യ വ്യക്തമാക്കി.
അതേസമയം ഇന്ത്യയുടെ പിന്മാറ്റത്തിനെതിരെ പാകിസ്ഥാന് പ്രതികരണവുമായി രംഗത്തെത്തി.ചര്ച്ചയെക്കാള് ഇന്ത്യ പ്രാധാന്യം കൊടുക്കുന്നത് മറ്റ് കാര്യങ്ങള്‍ക്കെന്ന് പാസിസ്ഥാന് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പറഞ്ഞു.ചര്‍ച്ച നടത്താനുള്ള പാക്കിസ്ഥാന്റെ ക്ഷണത്തോട് ഇന്ത്യ അനുകൂലമായല്ല പ്രതികരിച്ചത്.
ദില്ലിയിലെ ഒരു ഗ്രൂപ്പിന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ചര്‍ച്ചകള്‍ നടക്കരുതെന്നാണുള്ളതെന്നും ഖുറേഷി പറഞ്ഞു.
ജമ്മു കശ്മീരില്‍ മൂന്ന് പൊലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി വധിച്ചതിന് പിന്നാലെയാണ് ചര്‍ച്ചകളില്‍ നിന്നും പിന്മാറാന് ഇന്ത്യ തീരുമാനിച്ചത്.കശ്മീരിലെ ഷോപ്പിയാനില്‍ പൊലീസിലെ മൂന്ന് സ്പെഷ്യല്‍ ഓഫീസര്‍മാരെ അവരുടെ വീടുകളില്‍ നിന്നുമാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്. പിന്നീട് ബുള്ളറ്റുകളേറ്റ് വികൃതമായ നിലയില്‍ ഇവരുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.ഉദ്യോഗസ്ഥര്‍ പൊലീസ് സേനയില്‍ നിന്നും രാജിവച്ചു പുറത്തു വരണമെന്ന് നേരത്തെ തീവ്രവാദ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ബിഎസ്എഫ് സൈനികനെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
Home INTERNATIONAL കശ്മീരിലെ തീവ്രവാദി ആക്രമണം:പാക്കിസ്ഥാനുമായുള്ള ചര്‍ച്ച റദ്ദാക്കി; ചര്ച്ചയെക്കാള് ഇന്ത്യ പ്രാധാന്യം കൊടുക്കുന്നത് മറ്റ്...