ഡൽഹി: കാശ്മീരിൽ ഇന്റർനെറ്റ് സംവിധാനം പുനഃസ്ഥാപിക്കണമെന്നു സുപ്രീം കോടതി .സർക്കാരിനോട് ജനങ്ങൾ വിയോജിക്കുന്നു കൊണ്ട് മാത്രം ഇന്റർനെറ്റ് വിച്ഛേദിക്കരുത് .അവശ്യ സേവനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ല .ഏഴ് ദിവസങ്ങൾക്കുള്ളിൽ ഇന്റർനെറ്റ് നിരോധനത്തിൽ പുനഃപരിശോധനനടത്താനും കേന്ദ്രസർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്.ഇന്റർനെറ്റ് നിരോധനം മൗലികാവകാശ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു .ഏതൊരു പൗരന്റെയും ആർട്ടിക്കിൾ 19 പ്രകാരമുള്ള അവകാശങ്ങളുടെ ലംഘനമാണ് ഇന്റർനെറ്റ് നിരോധനം .
സുപ്രീം കോടതിവിധി ഇരട്ടപ്രഹരമാണ് മോഡി സർക്കാരിന് നൽകിയിരിക്കുന്നതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു .രാജ്യം തലകുനിക്കുന്നത് ഭരണഘടനയ്ക്ക് മുന്നിൽ മാത്രമാണെന്ന് മോഡി ഓർമിക്കണം.