ദില്ലി:കസ്തൂരി രംഗന്‍ കരട് വിജ്ഞാപനത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അംഗീകാരം നല്‍കി.കേരളം ആവശ്യപ്പെട്ട മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള കരട് വിജ്ഞാപനത്തിനാണ് അംഗീകാരം നല്‍കിയത്.കസ്തൂരി രംഗന്‍ ശുപാര്‍ശകള്‍ അതേപടി നടപ്പാക്കാനാകില്ലെന്ന് മന്ത്രാലയം വിശദമാക്കി.കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ പരിസ്ഥിതി ലോലമേഖലയില്‍ മാറ്റം വരുത്തരുതെന്ന ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് കേന്ദ്രം തള്ളി.പരിസ്ഥിതി ലോല വില്ലേജുകള്‍ 123ല്‍ നിന്ന് 94 ആയി ചുരുങ്ങും.4,452 ച.കി.മീ. ജനവാസ കേന്ദ്രം ഇഎഫ്എല്‍ പരിധിയില്‍ നിന്ന് ഒഴിവാക്കി.
കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ കസ്തൂരി രംഗന്‍ ശുപാര്‍ശകളില്‍ എതിര്‍പ്പു പ്രകടിപ്പിച്ച സാഹചര്യത്തില്‍ അത് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിക്കുമെന്നും മന്ത്രാലയം വിശദമാക്കി.
അതേസമയം കേരളത്തില്‍ പുതിയ ക്വാറികള്‍ക്കും ഖനനത്തിനും അനുമതി നല്‍കുന്നത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിര്‍ത്തിവച്ചു.ഖനനവും പ്രളയത്തിന് കാരണമായെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി.കേരളത്തില്‍ നടക്കുന്ന ഖനനത്തിന്റെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കി.