പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കന്‍ മോഡലും കാമുകിയുമായ റീവ സറ്റീന്‍ കാമ്പിനെ കൊലപ്പെടുത്തിയ കേസില്‍ തടവ്ശിക്ഷ അനുഭവിയക്കുന്ന ദക്ഷിണാഫ്രിക്കന്‍ പാരാലിമ്പികസ് താരം ഓസകാര്‍ പിസറ്റോറിയസിന്റെ ശിക്ഷ ഇരട്ടിയാക്കി.

ശിക്ഷ വളരെ കുറവാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ പ്രോസിക്യൂഷന്‍ നല്‍കിയ പരാതിയിലാണ് ആറു വര്‍ഷം തടവിന് വിധിക്കപ്പെട്ട ഓസകാര്‍ പിസറ്റോറിയസിന്റെ ശിക്ഷ ഇരട്ടിപ്പിച്ചത്.

കോടതി വിധിച്ച ശിക്ഷയില്‍ ഏതാണ്ട് ഒരു വര്‍ഷത്തോളമുള്ള ശിക്ഷ പിസറ്റോറിയസ് അനുഭവിച്ച് കഴിഞ്ഞു. 2012ലെ ലണ്ടന്‍ ഒളിംപികസില്‍ ശ്രദ്ധേയമായ മത്സരം കാഴ്ച വച്ച് ബ്ലെയ്ഡ് റണ്ണര്‍ എന്ന പേരില്‍ ആഗോളശ്രദ്ധ നേടിയ താരമാണ് പിസ്റ്റോറിയസ്.

2013ലാണ് കാമുകി റീവ സറ്റീന്‍കാമ്പിനെ ഓസകാര്‍ പിസ്‌റ്റോറിയസ് വെടിവച്ചു കൊല്ലുന്നത്. വീട്ടില്‍ അതിക്രമിച്ചു കടന്നയാളെന്ന് കരുതിയാണ് വെടിയുതിര്‍ത്തതെന്നായിരുന്നു ഓസകാര്‍ പിസ്‌റ്രോറിയസിന്റെ വിശദീകരണം.