കൊച്ചി: കലാലയ രാഷ്ടീയം അനുവദിക്കില്ലെന്ന് ഹൈക്കോടതി വീണ്ടും വ്യക്തമാക്കി. പൊന്നാന്നി എം.ഇ.എസ് കോളേജിലെ വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് കോടതി നിലപാട് ആവര്‍ത്തിച്ചത്.
കാമ്പസില്‍ രാഷ്ട്രീയം അനുവദിക്കാനാവില്ലെന്നും പഠിക്കാന്‍ സമാധാനപരമായ അക്കാദമിക്ക് അന്തരീക്ഷം ഉണ്ടാകണമെന്നും ഹൈക്കോടതി പറഞ്ഞു.
മാതാപിതാക്കള്‍ കുട്ടികളെ കോളേജില്‍ വിടുന്നത് പഠിക്കാനാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.