തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റകേസില്‍ സ്റ്റേറ്റ് അറ്റോര്‍ണിയെ മാറ്റില്ലെന്ന അഭിപ്രായത്തിലുറച്ച് എ ജി. മാര്‍ത്താണ്ഡം കായല്‍ സംബന്ധിച്ച കേസ് കെ വി സോഹന്‍ തന്നെ നടത്തുമെന്നും എ ജി വ്യക്തമാക്കി. എന്നാല്‍ എ ജിയുടെ നിലപാടില്‍ റവന്യു വകുപ്പ് കടുത്ത അതൃപ്തി അറിയിച്ചു.
കേസില്‍ സ്റ്റേറ്റ് അറ്റോര്‍ണി തന്നെ ഹാജരാകുമെന്നും കേസ് മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും എജി പറഞ്ഞിരുന്നു. മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ മാത്രം അഭിഭാഷകനെ മാറ്റുന്നത് പരിഗണിക്കും എന്നും, കേസ് ആരെ ഏല്‍പ്പിക്കണമെന്നത് എജിയുടെ വിവേചനാധികാരമാണെന്നും കഴിഞ്ഞ ദിവസം എ ജി വ്യക്തമാക്കി.