പാലാ:കാരാഗൃഹത്തില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുന്നത് വലിയ ദൈവിക ശുശ്രൂഷയാണെന്ന് കെ.എം.മാണി.കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി ഫ്രാങ്കോ മുളയ്ക്കലിനെ ജയിലില്‍ സന്ദര്‍ശിച്ച ശേഷമാണ് മാണിയുടെ പ്രതികരണം.
ചൊവ്വാഴ്ച പകല്‍ 12.30യോടെ പാലാ സബ് ജയിലില്‍ എത്തിയ മാണി 10 മിനിട്ടോളം ഫ്രാങ്കോയുമായി സംസാരിച്ചു. സന്ദര്ശനത്തെക്കുറിച്ചു കൂടുതലൊന്നും പറയാനില്ലെന്നാണ് മാണി മാധ്യമങ്ങളോട് പ്രതികരിച്ചത്.
കാഞ്ഞിരപ്പള്ളി രുപതാ മെത്രാന് മാര്‍ മാത്യു അറയ്ക്കല്‍,സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍,പത്തനംതിട്ട രൂപതാ സഹായമെത്രാന്‍ സാമുവല്‍ ഐറേനിയോസ് എന്നിവരും മാണിക്കൊപ്പമുണ്ടായിരുന്നു. നേരത്തേ പിസി ജോര്‍ജ് എംഎല്‍എയും ഫ്രാങ്കോയെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു.