തൃശൂര്‍:കാലവര്‍ഷം കലിയടങ്ങാതെ തകര്‍ത്തു പെയ്യുമ്പോള്‍ സംസ്ഥാനത്ത് ദുരിതവും തുടരുകയാണ്.ഇന്നലെ രാത്രി തൃശൂര്‍ വണ്ടൂരില്‍ വീട് തകര്‍ന്ന് അച്ഛനും മകനും മരിച്ചു.വണ്ടൂര്‍ ചേനക്കല വീട്ടില്‍ അയ്യപ്പന്‍ (70) , മകന്‍ രാജന്‍ (45) എന്നിവരാണ് മരിച്ചത്. രാത്രി പെയ്ത കനത്ത മഴയിലും കാറ്റിലുമാണ് മണ്ണുകൊണ്ട് നിര്‍മ്മിച്ച വീട് തകര്‍ന്നത്.
സമീപത്ത് വീടുകളൊന്നും ഇല്ലാതിരുന്നതിനാല്‍ രാത്രി നടന്ന അപകടം ആരും അറിഞ്ഞിരുന്നില്ല.രാവിലെയോടെ വീട് തകര്‍ന്നുകിടക്കുന്നതുകണ്ട് എത്തിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.