തിരുവനന്തപുരം:സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി മൂലം ദുരിതത്തിലായ മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ അടിയന്തിര നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. കടല്‍ക്ഷോഭം രൂക്ഷമായതോടെ മല്‍സ്യബന്ധനത്തിനു പോകാനാവാത്ത സാഹചര്യമാണ്.ഇതോടെ വറുതിയിലായ മല്‍സ്യത്തൊഴിലാളികളുടെ അവസ്ഥ സര്‍ക്കാര്‍ മനസിലാക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.