ഭരണഘടനയിലെ ആർട്ടിക്കിൾ 370 നീക്കം ചെയ്ത വിഷയത്തിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ആശങ്ക പ്രകടമാക്കി .അന്തരിച്ച സഹപ്രവർത്തകനും കോൺഗ്രസ് നേതാവുമായ ജയപാൽ റെഡ്ഢിക്ക് ആദാരവർപ്പിക്കുന്ന ചടങ്ങു കഴിഞ്ഞായിരുന്നു സിംഗിന്റെ പ്രതികരണം “ഇന്ത്യ ഗുരുതരമായ ഒരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് ,സമാനമായി ചിന്തിക്കുന്നവരുടെ സഹകരണം ഇന്ത്യ എന്ന ആശയം നിലനിർത്താൻ ആവശ്യമാണ്” .എല്ലാവരുടെയും ശബ്ദങ്ങൾ കേൾക്കേണ്ടതുണ്ട് . ഇത്തരം ഒരു തീരുമാനം ആഗ്രഹിക്കാത്തവർ ഒരുപാടുണ്ട് പക്ഷെ നമ്മൾ ശബ്ദമുയർത്തിയാൽ മാത്രമേ നാം പരിപാവനമായിക്കരുതുന്ന ഇന്ത്യ എന്ന ആശയം നിലനിൽക്കുകയുള്ളൂ ,പത്രപ്രവർത്തകരോടായി മുൻപ്രധാനമന്ത്രി പറഞ്ഞു .
വിഷമകരമായ സാഹചര്യത്തിൽ സുഹൃത്ത് ജയ്പാൽ ഇല്ലാത്തതു ദുഖകരമാണ് എന്ന് ചടങ്ങിൽ അനുസ്മരിച്ചു സിംഗ് തെലുങ്കാനയ്ക്കു വേണ്ടി ആത്മാർത്ഥമായി നിലകൊണ്ട നേതാവായിരുന്നു ജയ്പാൽ റെഡ്ഢി എന്നും അഭിപ്രായപ്പെട്ടു .