കാസര്‍കോട്:യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ട പെരിയയില്‍ നാളെ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണി വരെയാണ് നിരോധനാജ്ഞ.തെരഞ്ഞെടുപ്പു ഫലം പുറത്തുവരുന്ന ദിവസമായതിനാല്‍ സംഘര്‍ഷസാധ്യത കണക്കിലെടുത്താണ് നിരോനാജ്ഞ പ്രഖ്യാപിച്ചത്.
കല്ല്യോട്ട്,പെരിയ ടൗണുകളുടെ അരകിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ ബാധകമായിരിക്കുമെന്ന് കളക്ടര്‍ ഡി. സജിത് ബാബു അറിയിച്ചു.