ന്യൂയോര്‍ക്ക്: കിം ജോങ് ഉന്നും ഡോണള്‍ഡ് ട്രംപും തമ്മിലുള്ള വാക്‌പോര് തുടരുന്നതിനിടെ നേതാക്കന്മാര്‍ രണ്ടുപേരും ശാന്തരാകണമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ്. കഴിഞ്ഞ ദിവസങ്ങളിലായി കിം ജോങ് ഉന്നും ഡോണള്‍ഡ് ട്രംപും തമ്മിലുള്ള വാക്‌പോരും കൊലവിളിയും രൂക്ഷമാകുന്നതിനിടെയാണ് റഷ്യയുടെ ഇടപെടല്‍.
കാര്യങ്ങളെ വികാരപരമായി സമീപിക്കുകയല്ല വേണ്ടത്. നഴ്‌സറി സ്‌കൂളില്‍ കുട്ടികള്‍ തമ്മിലടിക്കുന്നതു പോലെയാണ് ട്രംപും കിമ്മും തമ്മിലുള്ള വാഗ്വാദമെന്നും ലാവ്‌റോവ് കൂട്ടിച്ചേര്‍ത്തു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പ്രതിഷേധങ്ങളും അഭ്യര്‍ഥനകളും ഉയരുന്നതിനാല്‍ ഉത്തരകൊറിയ ചര്‍ച്ചകള്‍ക്കു തയാറാകുമെന്ന പ്രതീക്ഷയുണ്ടെന്നു യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേര്‍സണും പ്രതികരിച്ചു.
എന്നാല്‍, പസഫിക് സമുദ്രത്തിനു മുകളില്‍ കിം ജോങ് ഉന്‍ പ്രഹരശേഷികൂടിയ ഹൈഡ്രജന്‍ ബോംബ് വീണ്ടും പരീക്ഷിക്കാനൊരുങ്ങുകയാണെന്ന് ഉത്തര കൊറിയന്‍ വിദേശകാര്യമന്ത്രി റി യോങ് ഹോ വെളിപ്പെടുത്തി.