തൊടുപുഴ:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള തീരുമാനത്തില്‍നിന്നും പിജെ ജോസഫ് പിന്‍മാറി. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍നിന്ന് പോരാട്ടം തുടരുമെന്നും പിജെ ജോസഫ് തൊടുപുഴയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഇടുക്കിയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയാകാമെന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നെങ്കിലും കൈപ്പത്തി ചിഹ്നത്തില്‍ മല്‍സരിക്കണമെന്ന നിര്‍ദേശമുണ്ടായതിനാലാണ് പിന്‍മാറുന്നതെന്നും ജോസഫ് പറഞ്ഞു.യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും പി ജെ ജോസഫ് പറഞ്ഞു.
തനിക്കും ജോസ് കെ മാണിക്കും കേരളാ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് ഇരട്ടനീതിയാണ് കിട്ടിയതെന്നും പ്രാദേശികവാദം ഉന്നയിച്ച് തന്നെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് മാറ്റി നിര്‍ത്തുകയായിരുന്നെന്നും ജോസഫ് പറഞ്ഞു.