പത്തനംതിട്ട:കുംഭമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്നു വൈകുന്നേരം അഞ്ചിന് നട തുറക്കും.17 നു രാത്രി നട അടയ്ക്കും. യുവതീ പ്രവേശന വിധി നിലനില്‍ക്കേ സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് വന്‍ സുരക്ഷാസന്നാഹമാണ് ശബരിമലയിലും പരിസരത്തും ഒരുക്കിയിരിക്കുന്നത്. നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ 700 അംഗ പോലീസ് സംഘത്തെ വിന്യസിച്ചുകഴിഞ്ഞു.
നിരോധനാജ്ഞ വേണമെന്നാവശ്യപ്പെട്ടു പോലീസ് റിപ്പോര്‍ട്ട് തിങ്കളാഴ്ച ജില്ലാ പോലീസ് മേധാവി പത്തനംതിട്ട ജില്ലാ കളക്ടര്‍ക്കു കൈമാറിയിട്ടുണ്ട്. യുവതികള്‍ എത്തിയാല്‍ തടയുമെന്നു ശബരിമല കര്‍മ്മസമിതി പ്രഖ്യാപിച്ചു കഴിഞ്ഞു. സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് നിരോധനാജ്ഞ പ്രഖ്യാപിക്കാനാണ് സാധ്യത.