കുട്ടനാട്:കുട്ടനാട്ടില്‍ അമ്മയേയും മകളേയും വെള്ളക്കെട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി.നെടുമുടി പൊങ്ങ ചെമ്മങ്ങാട് സിബിച്ചന്റെ ഭാര്യ ജോളി (47),മകള്‍ സിജി (20) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഉച്ചയ്ക്ക് ഒരു മണിയോടെ നാട്ടുകാരാണ് വീടിന് അടുത്തുള്ള പാടത്തെ വെള്ളക്കെട്ടില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
സിബിച്ചന്‍ ജോലിക്കു പോയിരിക്കുകയായിരുന്നു.പഠനത്തിനായി ബന്ധുവീട്ടില്‍ നില്‍ക്കുന്ന മൂത്തമകള്‍ സിമി ഉച്ചയ്ക്ക് വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് അമ്മയേയും അനുജത്തിയേയും കാണാനില്ലെന്ന് മനസ്സിലായത്.
തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരിച്ചിലില്‍ ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.പാടത്ത് വലയിട്ട് മീന്‍പിടിക്കുന്നതിനിടെ ഇവര്‍ അപകടത്തില്‍പ്പെട്ടതാകാമെന്നാണ് കരുതുന്നത്.