എടത്വാ:സംരംക്ഷിക്കപെടാത് പോയ അവകാശങ്ങൾ സംരംക്ഷിക്കപ്പെടണമെന്ന് അ ഡ്വ.ജനൂപ് പുഷ്പാകരൻ.കുട്ടനാട് ദ്രാവിഡ പൈതൃക വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന മകാഘോഷ സാംസ്കാരിക സമ്മേളനത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു ദ്രാവിഡ പൈതൃക വേദി രക്ഷാധികാരിയും തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂടിയായ അഡ്വ. ജനൂപ് പുഷ്പാകരൻ.

മലയാള ചലചിത്ര താരം ശരത് പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ആർ.ഡി.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കൈനകരി ചന്ദ്രബാബു മുഖ്യ പ്രഭാഷണം നടത്തി.

പിന്നണി ഗായകൻ പ്രശാന്ത് പുതുക്കരി, യുണിവേഴ്സൽ റെക്കോർഡ് ഫോറം ജൂറി ഡോ. ജോൺസൺ വി. ഇടിക്കുള, ശാലോം ടി.വി. ഫെയിം അനിറ്റ് മരിയ സജി എന്നിവരെ ചടങ്ങിൽ ആദരിച്ചു.

തലവടി ഗ്രാമപഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് ,ദ്രാവിഡ പൈതൃക വേദി പ്രസിഡന്റ് കെ.കെ. സുധീർ, ടി.കെ സോമൻ, കെ.കെ.രാജു ,എൻ.വി. ശശീന്ദ്രബാബു, സംഘാടക സമിതി ചെയർമാൻ കെ.സി.സന്തോഷ്, ജനറൽ സെക്രട്ടറി എ.ജെ.കുഞ്ഞുമോൻ, ദ്രാവിഡ പൈതൃക വേദി സെക്രട്ടറി എൻ.സി. സുരേഷ് കുമാർ, ട്രഷറാർ പി.എൻ രാജു കുട്ടി, എൻ.ജെ.സജീവ് എന്നിവർ പ്രസംഗിച്ചു.

തുടർന്ന് പൂരം വിജയൻ സംവിധാനം ചെയ്ത അനന്തപുരിയിലെ വില്ലുവണ്ടി എന്ന നാടകവും നടന്നു.കലാമത്സരങ്ങൾ, വിളംബര ജാഥ, ഇടനാടൻ പാട്ട് എന്നിവയും സംഘടിപ്പിച്ചു.