കുന്നംകുളത്തിനടുത്ത് അഞ്ഞൂര് പാറക്കുളത്ത് കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 4 പേര്‍ മുങ്ങിമരിച്ചു. മരിച്ചവരില്‍ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു.

അഞ്ഞൂര് പാക്കത്ത് തങ്ക മകള്‍ സീത (45), മകള്‍ പ്രതിക (15), രായ്മരക്കാര്‍ വീട്ടില് മുഹമ്മദ് ബുഷറ ദമ്പതികളുടെ മകള്‍ സന (10) ഇവരുടെ വീട്ടില്‍ വിരുന്നെത്തിയ 7 ചേലക്കര സ്വദേശിനി സഫന മകന്‍ 7വയസ്സുകാരന് ആസിം എന്നിവരാണ് മരിച്ചത്. വൈകീട്ട് 4 ഓടെ സീത കുട്ടികളോടൊപ്പം കുളത്തില്‍ വസ്ത്രം കഴുകാനും കുളിക്കാനുമായി വന്നതാണ്.

ഇവരെ കാണാതെ വൈകീട്ട് നടത്തിയ അന്വേഷണത്തിലാണ് കുളത്തില്‍ നിന്നും തിരിച്ചെത്തിയില്ലെന്ന് മനസ്സിലായത്. തുടര്ന്ന് ഫയര്‍ഫോഴ്‌സ് എത്തി നാട്ടുകാരുടെ കൂടി സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.