കൊച്ചി:കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ പ്രതികളായ മൂന്ന് ഓര്‍ത്തഡോക്സ് വൈദികര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.ഡല്‍ഹി ഭദ്രാസനത്തിലെ ഫാ.ജെയ്‌സ് കെ ജോര്‍ജ്,ഫാ.സോണി വര്‍ഗീസ്,ഫാ.ജോബ് മാത്യു എന്നിവരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയാണ് തള്ളിയത്.ഫാ. ജോണ്‍സണ്‍ വി. മാത്യുവിന്റെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്.ജാമ്യം തള്ളിയ പശ്ചാത്തലത്തില്‍ വൈദികരെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന.വൈദികര്‍ കീഴടങ്ങാനുള്ള സാധ്യതയുമുണ്ട്.
പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു.എന്നാല്‍ പോലീസ് അറസ്റ്റ് ചെയ്താല്‍ വൈദികര്‍ക്ക് ജാമ്യാപേക്ഷ നല്‍കാമെന്നും കോടതി അറിയിച്ചു.