കൊല്ലം:കുമ്പസാര രഹസ്യം വെളിപ്പെടുമെന്ന് ഭീഅണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ രണ്ട് ഓര്‍ത്തഡോക്‌സ് സഭാ വൈദികര്‍ കീഴടങ്ങി.ഒന്നാം പ്രതി ഫാ.എബ്രഹാം വര്‍ഗ്ഗീസും നാലാം പ്രതി ജെയ്‌സ് കെ.ജോര്‍ജുമാണ് കീഴടങ്ങിയത്.ഇരുവരുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു.എബ്രഹാം വര്‍ഗീസ് തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയിലും ജെയ്‌സ് കെ.ജോര്‍ജ് കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിലുമാണ് കീഴടങ്ങിയത്.ഇവരുടെ ജാമ്യാപേക്ഷയില്‍ ഇന്നു തന്നെ വിധി പറയും.
കേസില്‍ നേരത്തേ അറസ്റ്റിലായ രണ്ടാം പ്രതി ജോബ് മാത്യു,മൂന്നാംപ്രതി ജോണ്‍സണ്‍ വി.മാത്യു എന്നിവര്‍ക്ക് ഹൈക്കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു.