ദില്ലി:കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണര്‍ പദവി രാജിവച്ചു.രാജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വീകരിച്ചു.അസ്സം ഗവര്‍ണ്ണര്‍ പ്രൊഫ. ജഗദീഷ് മുഖിയ്ക്ക് മിസോറാമിന്റെ ചുമതല നല്‍കിയിട്ടുണ്ട്. സജീവരാഷ്ട്രീയത്തിലേക്കു മടങ്ങിവരുന്നതിന്റെ മുന്നോടിയായാണ് രാജി തീരുമാനം.ഇതോടെ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയാരെന്ന സംശയത്തിനും ഉത്തരം കിട്ടുകയാണ്.
തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി കുമ്മനത്തെ ത്തന്നെ മല്‍സരിപ്പിക്കണമെന്നാണ് ആര്‍എസ്എസ് നേതൃത്വം ആവശ്യപ്പെടുന്നത്.കുമ്മനത്തിനാണ് തിരുവനന്തപുരത്ത് കൂടുതല്‍ വിജയ സാധ്യതയെന്നും ആര്‍എസ്എസ് വിലയിരുത്തുന്നു.
കുമ്മനത്തെ കേരളത്തിലേക്ക് തിരികെ കൊണ്ടു വരണമെന്ന് സംസ്ഥാനത്തെ ആര്‍എസ്എസ് നേതൃത്വം ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു.
ഗവര്‍ണര്‍ പദവിയില്‍ കുമ്മനം കൂട്ടിലിട്ട കിളിയെപ്പോലെയാണെന്നും ഗവര്‍ണറായി തുടരാന്‍ കുമ്മനത്തിന് ആഗ്രഹമില്ലെന്നും കഴിഞ്ഞദിവസം മുതിര്‍ന്ന ബിജെപി നേതാവ് ഒ.രാജഗോപാല്‍ പറഞ്ഞിരുന്നു. കുമ്മനം രാജശേഖരനെ കേരളത്തിലേക്കു മടക്കിക്കൊണ്ടുവരണമെനന്നും രാജഗോപാല്‍ ആവശ്യപ്പെട്ടിരുന്നു.