ലഖ്നൗ:പരിഹാസ്യമായ പ്രസ്താവനകള്‍ കൊണ്ട് താരമായ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ്കുമാര്‍ ദേബ് കുമാര്‍ ഒതുങ്ങിയപ്പോള്‍ മറ്റൊരു ബിജെപി മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുകയാണ്.കുരങ്ങന്റെ ആക്രമണത്തില്‍ നിന്നും രക്ഷനേടാന്‍ ഹനുമാന്‍ മന്ത്രം ചൊല്ലിയാല്‍ മതിയെന്ന വിചിത്രമായ ഉപദേശം നല്‍കിയിരിക്കുകയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.കുരങ്ങന്റെ ശല്യം ഏറെയുളള മാധുര എന്ന സ്ഥലത്തെ ജനങ്ങളോടാണ് യോഗി ഇങ്ങനെ പറഞ്ഞത്.
ഹനുമാന്‍ ചലിസ (ഹനുമാന്‍ സ്തുതി) ദിനവും ചൊല്ലിയാല്‍ കുരങ്ങന്‍ ഒരിക്കലും കടിക്കുകയോ ആക്രമിക്കുകയോ ചെയ്യില്ലെന്നും സ്വന്തം അനുഭവത്തില്‍ നിന്നാണ് ഇത് പറയുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ‘എന്റെ വാക്ക് നിങ്ങള്‍ കേള്‍ക്കണം,ഹനുമാന്‍ സ്വാമിയെ ആരാധിക്കുകയും അദ്ദേഹത്തിന് സ്തുതി ഗീതം ചൊല്ലുന്നതും കുരങ്ങന്‍ കണ്ടാല്‍ അവ നിങ്ങളെ ഉപദ്രവിക്കില്ല.അത്കൊണ്ട് ദിനവും ഹനുമാന്‍ ഗീതം ചൊല്ലി നടക്കണം’,ഇങ്ങനെയാണ് ആദിത്യനാഥ് പറഞ്ഞത്.