മുംബൈ: ഫോണ്‍ വിളി വിവാദത്തില്‍ കുറ്റവിമുക്തനായാല്‍ എ.കെ ശശീന്ദ്രന് വീണ്ടും മന്ത്രിയാകുമെന്നും കമ്മീഷന് റിപ്പോര്‍ട്ടില്‍ ശശീന്ദ്രന് ക്ലീന്‍ ചിറ്റ് കിട്ടുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷയെന്നും എന്‍സിപി.
പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന് മാസ്റ്ററാണ് ഇക്കാര്യം അറിയിച്ചത്.
ഹൈക്കോടതിയിലുള്ള കേസ് ഒത്തുതീര്‍ന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അദ്ദേഹം വീണ്ടും മന്ത്രിയാകും. എ.കെ ശശീന്ദ്രന്റെ രാജിയോടെ മന്ത്രിസ്ഥാനത്തെത്തിയ തോമസ് ചാണ്ടി കായല്ഡ കയ്യേറ്റ വിവാദത്തെ തുടര്‍ന്ന രാജി വച്ചിരുന്നു. ഇതോടെയാണ് ആദ്യം കുറ്റവിമുക്തനാകുന്നവര് മന്ത്രിയായി തിരിച്ചെത്തുമെന്ന തീരുമാനത്തിലേക്ക് പാര്‍ട്ടിയെത്തിയത്.
