കോഴിക്കോട് : ജോളിയുടെയും മറ്റു പ്രതികളുടെയും പോലീസ് കസ്റ്റഡി വെള്ളിയാഴ്ച വരെ ആണ് നീട്ടിയിരിക്കുന്നത് .എല്ലാരുടെയും ജാമ്യഅപേക്ഷ ഈ മാസം പത്തൊൻപതിനു പരിഗണിക്കും .പോലീസിനെക്കുറിച്ചു പരാതിയില്ല എന്ന് പ്രതികൾ കോടതിയിൽ പറഞ്ഞു .
പ്രജികുമാറുമായി സംസാരിക്കണം എന്ന ഭാര്യയുടെ ആവശ്യം കോടതി അംഗീകരിച്ചു . പത്തുമിനിറ്റ് ഭാര്യയുമായി സംസാരിക്കാൻ കോടതി അനുവാദം നൽകി .തെളിവെടുപ്പിനും മറ്റുമായി കോയമ്പത്തൂരിലേക്ക് പോകേണ്ടതുണ്ട് എന്ന പ്രോസിക്യൂഷൻ വാദം അനുസരിച്ചാണ് കസ്റ്റഡി കാലാവധി താമരശ്ശേരി കോടതി നീട്ടി നൽകിയത് . പ്രജികുമാർ സൈനേഡ് വാങ്ങിയത് കോയമ്പത്തൂരിൽ നിന്നാണെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന .