കൊച്ചി:കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരെ ഇന്നു തന്നെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി.ഇന്ന് മുതല്‍ ഒരു താത്കാലിക ജീവനക്കാരന് പോലും സര്‍വീസിലില്ല എന്ന് ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശം നല്കി.നാളെ ഇതുസംബന്ധിച്ച് കെഎസ്ആര്‍ടിസി എംഡി സത്യവാങ്മൂലം നല്‍കണമെന്നും കോടതി പറഞ്ഞു.
കെ.എസ്ആര്ടിസിക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയ ഹൈക്കോടതി താത്കാലിക ജീവനക്കാര്‍ നല്കിയ പുനഃപരിശോധനാഹര്‍ജി പരിഗണിച്ചില്ല.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബഞ്ചാണ് കേസ് പരിഗണിച്ചത്.
ജനങ്ങളെയും കോടതിയെയും വിഡ്ഢികള്‍ ആക്കുകയാണെന്നും പിഎസ്സി നിയമിച്ചവര്‍ക്ക് ജോലി നല്‍കുന്നതിന് എന്താണ് തടസ്സമെന്നു മനസ്സിലാകുന്നില്ലെന്നും കോടതി പറഞ്ഞു.
ഇക്കാര്യത്തില്‍ തീരുമാനം വൈകിയാല്‍ കെഎസ്ആര്‍ടിസിയുടെ തലപ്പത്തുള്ളവര്‍ക്കെതിരെ നടപടിയുമായി മുന്നോട്ടുപോകാനറിയാമെന്നും കോടതി മുന്നറിയിപ്പ് നല്കി.
എന്നാല്‍ താത്കാലികജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് കൊടുത്തതായി ഹൈക്കോടതിയെ കെഎസ്ആര്‍ടിസി അറിയിച്ചു.കേസ് നാളെ വീണ്ടും പരിഗണിക്കും.