തിരുവനന്തപുരം:താല്കാലിക കണ്ടക്ടര്‍മാരെ നിയമിച്ചതിലൂടെ രൂക്ഷമായ പ്രതിസന്ധിനേരിടുന്ന കെഎസ്ആര്‍ടിസിയില്‍ നാളെ 4051 പേരെ ഒരുമിച്ച് നിയമിക്കും.പിഎസ്സി അഡ്വൈസ് മെമ്മോ നല്കിയവരെയാണ് നിയമിക്കുക.ഇവരുടെ നിയമനം രണ്ടുദിവസത്തിനകം നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.പിഎസ്സി നിയമനം വൈകിപ്പിക്കുന്നതില്‍ കോടതി കെഎസ്ആര്‍ടിസിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
താല്‍ക്കാലിക ജീവനക്കാരെ പിരിച്ചു വിട്ടതുമൂലം ഇന്നലെ 1763 ഷെഡ്യൂളുകളാണ് റദ്ദാക്കിയത്. അധിക ഡ്യൂട്ടി നല്കി പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും തൊഴിലാളി യൂണിയനുകള്‍ ഇടഞ്ഞു നില്‍ക്കുകയാണ്.