തിരുവനന്തപുരം:കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന അനിശ്ചിതകാലപണിമുടക്ക് മാറ്റി വച്ചു.ഗതാഗതമന്ത്രി എ കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.ഗതാഗതസെക്രട്ടറി ഡ്യൂട്ടി പരിഷ്കരണത്തിലെ അശാസ്ത്രീയത പരിഹരിക്കാന്‍ നല്കിയ റിപ്പോര്‍ട്ട് ഈ മാസം 21-നകം നടപ്പിലാക്കും. 30-നകം ശമ്പളപരിഷ്കരണചര്‍ച്ച നടത്തുമെന്നും ഗതാഗതമന്ത്രി ഉറപ്പ് നല്‍കിയെന്നും പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാന്‍ നിയമപരമായ പരിധിയ്ക്കുള്ളില്‍ വച്ച് ശ്രമിക്കുമെന്നുമുള്ള മൂന്ന് ആവശ്യങ്ങളില്‍ ഗതാഗതമന്ത്രിയുടെ ഭാഗത്ത്നിന്നും ഉറപ്പു ലഭിച്ചതിനാലാണ് പണിമുടക്ക് മാറ്റിവച്ചതെന്ന് സംയുക്ത സമരസമിതി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ഇന്ന് രാവിലെ യൂണിയന് നേതാക്കള്‍ കെഎസ്ആര്‍ടിസി എംഡി ടോമിന് തച്ചങ്കരി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.തുടര്‍ന്ന് പണിമുടക്കുമായി മുന്നോട്ടുപോവുമെന്നായിരുന്നു നേതാക്കളുടെ നിലപാട്.എന്നാല്‍ മന്ത്രി ഇടപെട്ടതോടെയാണ് നേതാക്കള്‍ അയഞ്ഞത്. പണിമുടക്ക് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കെഎസ്ആര്‍ടിസി പണിമുടക്കുമായി ബന്ധപ്പെട്ട ഹര്‍ജി ഇനി അടുത്ത ചൊവ്വാഴ്ച പരിഗണിക്കും.