ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ കെപിസിസി ഭാരവാഹികളുടെ പട്ടിക ഇന്നിറങ്ങുമെന്നു അധ്യക്ഷന്‍ എം.എം.ഹസന്‍.
ഡല്‍ഹിയില്‍നടന്ന ചര്‍ച്ചകളെല്ലാം തൃപ്തികരമായിരുന്നു. കേരളത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഹൈക്കമാന്‍ഡിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയുടെ നേതൃത്വത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പട്ടിക. കെപിസിസി അംഗങ്ങളെ തിരഞ്ഞെടുത്ത് രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനാക്കണമെന്ന പ്രമേയം പാസാക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.