കോട്ടയം:കെവിന്റേത് ദുരഭിമാനക്കൊലയെന്ന് ഉറപ്പിച്ച് പറഞ്ഞ് ഭാര്യ നീനു.കെവിന്‍ താഴ്ന്ന ജാതിക്കാരനാണെന്നും ഒപ്പം ജീവിക്കാന്‍ സമ്മതിക്കില്ലെന്നും അച്ഛന്‍ ചാക്കോ പറഞ്ഞതായി നീനു കോടതിയില്‍ മൊഴി നല്‍കി.കെവിനെ വിവാഹം കഴിച്ചാല്‍ അത് അഭിമാനത്തിന് കോട്ടം തട്ടും എന്ന് വിചാരിച്ചാണ് തട്ടികൊണ്ട് പോയതെന്നും നീനു പറഞ്ഞു.
കെവിന്‍ കൊലക്കേസില്‍ വിസ്താരത്തിനിടെയാണ് കോടതിയില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് മുഖ്യസാക്ഷിയായ നീനു പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയത്.അച്ഛന്‍ ചാക്കോ,പ്രതി നിയാസ്,എസ് ഐ എം.എസ്.ഷിബു എന്നിവര്‍ക്കെതിരെയാണ് നീനുവിന്റെ മൊഴി.
കെവിന്‍ മരിക്കാന്‍ കാരണം തന്റെ അച്ഛനും സഹോദരനുമാണ്.അതിനാല്‍ കെവിന്റെ അച്ഛനെയും അമ്മയേയും നോക്കാനുള്ള ഉത്തരവാദിത്വം തനിക്ക് ഉണ്ടെന്നും അതുകൊണ്ടാണ് കെവിന്റെ വീട്ടില്‍ നില്‍ക്കുന്നതെന്നും നീനും കോടതിയില്‍ പറഞ്ഞു.
എസ് ഐ എം.എസ്. ഷിബുവിനെതിരെയും നീനു കോടതിയില്‍ മൊഴി നല്‍കി.എസ്‌ഐ കെവിന്റെ കഴുത്തില്‍ പിടിച്ച് തള്ളിയെന്നും അച്ഛന്‍ ചാക്കോയൊടൊപ്പം പോകാന്‍ തന്നോട് ആവശ്യപ്പെട്ടുവെന്നും നീനു കോടതിയെ അറിയിച്ചു.കെവിനുമായി ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കില്ലെന്ന് രണ്ടാം പ്രതി നിയാസ് ഫോണില്‍ ഭീഷണിപ്പെടുത്തിയതായും നീനു പറഞ്ഞു.
കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന പ്രസിക്യൂഷന്റ വാദം ശരിവയ്ക്കുന്ന മൊഴിയാണ് ബന്ധുക്കളും കോടതിയില്‍ നല്‍കിയത്.