കൊച്ചി:അന്തരിച്ച കേരളകോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം.മാണിയുടെ സംസ്‌കാരം വ്യാഴാഴ്ച നടക്കും.ഇന്ന് മൃതദേഹം എംബാം ചെയ്ത് ലേക്‌ഷോര്‍ ആശുപരതിയില്‍ സൂക്ഷിക്കും.ലേക്‌ഷോര്‍ ആശുപത്രിയിലും ഭൗതീക ശരീരം പൊതു ദര്‍ശനത്തിനു വച്ചു.
നാളെ രാവിലെ വിലാപയാത്രയായി കോട്ടയത്തേക്കു കൊണ്ടു പോകും.തുടര്‍ന്ന് കേരളകോണ്‍ഗ്രസിന്റെ ഓഫീസ്,തിരുനക്കര മൈതാനം എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിനു വെക്കും.വൈകിട്ടോടെ ഭൗതീക ശരീരം പാലായിലെ വസതിയിലേക്കു കൊണ്ടുപോവും. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് പാലാ കത്തീഡ്രലില്‍ സംസ്‌കാരച്ചടങ്ങുകള്‍ നടത്തുമെന്നാണ് കുടുംബാംഗങ്ങള്‍ അറിയിച്ചത്.