തിരുവനന്തപുരം:പുതിയ ജലവിഭവ വകുപ്പു മന്ത്രിയായി ജനതാദളി (എസ്) ന്റെ കെ കൃഷ്ണന്‍കുട്ടി ഇന്നു സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് അഞ്ചിനു രാജ്ഭവനിലാണു സത്യ ചടങ്ങ്. തുടര്‍ന്നു സെക്രട്ടേറിയറ്റിലെത്തി അദ്ദേഹം ചുമതലയേല്‍ക്കും.
ജെഡിഎസ് ദേശീയനേതൃത്വത്തിന്റെ നിര്‍ദേശാനുസരണമാണ് മന്ത്രിയെ മാറ്റിയത്.നിലവില്‍ മന്ത്രിയായിരുന്ന മാത്യു ടി തോമസ് ഇന്നലെ രാവിലെ മുഖ്യമന്ത്രി പിണറായി വിജയനെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ സന്ദര്‍ശിച്ചു രാജിക്കത്ത് കൈമാറിയിരുന്നു.
അതേസമയം ഇന്ന് നടക്കാനിരിക്കുന്ന കെ.കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ യുഡിഎഫ് ബഹിഷ്‌കരിക്കും.