പത്തനംതിട്ട:ഇന്നലെ നിലയ്ക്കലില്‍ അറസ്റ്റ് ചെയ്ത ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.കൊട്ടാരക്കര സബ്ജയിലിലേക്കാണ് സുരേന്ദ്രനെ കൊണ്ടുപോയത്.അറസ്റ്റില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാനവ്യാപകമായി റോഡ് ഉപരോധിക്കുന്നു.രാവിലെ 9.30 മുതല്‍ നെയ്യാറ്റിന്‍കരയില്‍ ബിജെപി റോഡ് ഉപരോധം നടത്തുകയാണ്.കോട്ടയത്ത് ബിജെപി പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. പൊന്‍കുന്നത്ത് ബിജെപി നേതാവ് ജി.രാമന്‍നായര്‍ റോഡ് ഉപരോധം ഉദ്ഘാടനം ചെയ്തു.
കോട്ടയം പൊന്‍കുന്നത്ത് റോഡ് ഉപരോധിച്ചതോടെ ശബരിമല തീര്‍ത്ഥാടകര്‍ക്ക് യാത്ര തുടരാനായില്ല.അയ്യപ്പ ഭക്തരുടെ വണ്ടികളും സമരക്കാര്‍ കടത്തിവിടുന്നില്ല.എറണാകുളം,ആലപ്പുഴ, അങ്കമാലി, മൂവാറ്റുപുഴ എന്നിവിടങ്ങളിലും റോഡ് ഉപരോധം തുടരുകയാണ. കെ.സുരേന്ദ്രന്‍ റിമാന്‍ഡില്‍ കഴിയുന്ന കൊട്ടാരക്കരയില്‍ ഉപരോധം ശക്തമാണ്.ഒരു വാഹനവും കടത്തിവിടുന്നില്ല. കെ.സുരേന്ദ്രനെ കൊട്ടാരക്കര സബ്ജയിലിലാണ് റിമാന്റിലാക്കിയിരിക്കുന്നത്. തിരുവനന്തപുരം,കോട്ടയം ഭാഗങ്ങളിലേക്ക് പോകേണ്ട എല്ലാ വാഹനങ്ങളും തടഞ്ഞിട്ടിരിക്കുകയാണ്.ഈ വഴി വന്ന എല്ലാ അയ്യപ്പ ഭക്തന്‍മാരും കുടുങ്ങിക്കിടക്കുകയാണ്.
തിരുവനന്തപുരത്ത് ഓവര്‍ ബ്രിഡ്ജിലാണ് ഉപരോധം കേന്ദ്രീകരിച്ചിരിക്കുന്നത്. ആറ്റിങ്ങല്‍, വെഞ്ഞാറ്റംമൂട്, കാട്ടാക്കട, നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍ ഉപരോധം നടക്കുന്നു. കോഴിക്കോട്ട് വടകര,കൊയിലാണ്ടി,ബാലുശ്ശേരി, താമരശ്ശേരി എന്നിവിടങ്ങളില്‍ ഉരോധിക്കും.വയനാട് ജില്ലയില്‍ മാനന്തവാടിയില്‍ ഉപരോധം തുടരുകയാണ്.