തിരുവനന്തപുരം:21 ദിവസത്തെ ജയില്‍വാസത്തിനുശേഷം ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഇന്ന്ജ യില്‍മോചിതനാകും. പുറത്തിറങ്ങുന്ന സുരേന്ദ്രന് വിപുലമായ സ്വീകരണമൊരുക്കാനാണ് ബിജെപിയുടെ ആലോചന. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും സുരേന്ദ്രനെ സ്വീകരിച്ച് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിലെത്തിക്കും. സംസ്ഥാനത്തൊട്ടാകെ സ്വീകരണപരിപാടികള്‍ സംഘടിപ്പിക്കും.
ശബരിമലയിലെ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് അറസ്റ്റിലായ സുരേന്ദ്രന് നേരത്തേയുണ്ടായിരുന്ന വിവിധ കേസുകളില്‍ ജാമ്യം ലഭിച്ചെങ്കിലും ചിത്തിര ആട്ടവിശേഷസമയത്ത് ഭക്തയെ ആക്രമിച്ച കേസില്‍ സുരേന്ദ്രന് ഇന്നലെയാണ് ജാമ്യം ലഭിച്ചത്. എന്നാല്‍ ജാമ്യ ഉത്തരവ്തി രുവനന്തപുരത്തെത്തിയപ്പോള്‍ രാത്രി ഏഴു മണി കഴിഞ്ഞതിനാലാണ് സുരേന്ദ്രന് ഇന്നലെ പുറത്തിറങ്ങാന്‍ കഴിയാതിരുന്നത്.